✦ SURAH 87 OF 114
الأعلى
Al-A'la
The Most High · 19 verses · meccan
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
سَبِّحِ ٱسۡمَ رَبِّكَ ٱلۡأَعۡلَى
1Exalt the name of your Lord, the Most High
അത്യുന്നതനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം പ്രകീര്‍ത്തിക്കുക
ٱلَّذِي خَلَقَ فَسَوَّىٰ
2Who created and proportioned
സൃഷ്ടിക്കുകയും, സംവിധാനിക്കുകയും ചെയ്ത (രക്ഷിതാവിന്‍റെ)
وَٱلَّذِي قَدَّرَ فَهَدَىٰ
3And who destined and [then] guided
വ്യവസ്ഥ നിര്‍ണയിച്ചു മാര്‍ഗദര്‍ശനം നല്‍കിയവനും
وَٱلَّذِيٓ أَخۡرَجَ ٱلۡمَرۡعَىٰ
4And who brings out the pasture
മേച്ചില്‍ പുറങ്ങള്‍ ഉല്‍പാദിപ്പിച്ചവനും
فَجَعَلَهُۥ غُثَآءً أَحۡوَىٰ
5And [then] makes it black stubble
എന്നിട്ട് അതിനെ ഉണങ്ങിക്കരിഞ്ഞ ചവറാക്കി തീര്‍ത്തവനുമായ (രക്ഷിതാവിന്‍റെ നാമം)
سَنُقۡرِئُكَ فَلَا تَنسَىٰٓ
6We will make you recite, [O Muhammad], and you will not forget
നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല
إِلَّا مَا شَآءَ ٱللَّهُۚ إِنَّهُۥ يَعۡلَمُ ٱلۡجَهۡرَ وَمَا يَخۡفَىٰ
7Except what Allah should will. Indeed, He knows what is declared and what is hidden
അല്ലാഹു ഉദ്ദേശിച്ചതൊഴികെ. തീര്‍ച്ചയായും അവന്‍ പരസ്യമായതും, രഹസ്യമായിരിക്കുന്നതും അറിയുന്നു
وَنُيَسِّرُكَ لِلۡيُسۡرَىٰ
8And We will ease you toward ease
കൂടുതല്‍ എളുപ്പമുള്ളതിലേക്ക് നിനക്ക് നാം സൌകര്യമുണ്ടാക്കിത്തരുന്നതുമാണ്
فَذَكِّرۡ إِن نَّفَعَتِ ٱلذِّكۡرَىٰ
9So remind, if the reminder should benefit
അതിനാല്‍ ഉപദേശം ഫലപ്പെടുന്നുവെങ്കില്‍ നീ ഉപദേശിച്ചു കൊള്ളുക
سَيَذَّكَّرُ مَن يَخۡشَىٰ
10He who fears [Allah] will be reminded
ഭയപ്പെടുന്നവര്‍ ഉപദേശം സ്വീകരിച്ചു കൊള്ളുന്നതാണ്
وَيَتَجَنَّبُهَا ٱلۡأَشۡقَى
11But the wretched one will avoid it
ഏറ്റവും നിര്‍ഭാഗ്യവാനായിട്ടുള്ളവന്‍ അതിനെ (ഉപദേശത്തെ) വിട്ടകന്നു പോകുന്നതാണ്
ٱلَّذِي يَصۡلَى ٱلنَّارَ ٱلۡكُبۡرَىٰ
12[He] who will [enter and] burn in the greatest Fire
വലിയ അഗ്നിയില്‍ കടന്ന് എരിയുന്നവനത്രെ അവന്‍
ثُمَّ لَا يَمُوتُ فِيهَا وَلَا يَحۡيَىٰ
13Neither dying therein nor living
പിന്നീട് അവന്‍ അതില്‍ മരിക്കുകയില്ല. ജീവിക്കുകയുമില്ല
قَدۡ أَفۡلَحَ مَن تَزَكَّىٰ
14He has certainly succeeded who purifies himself
തീര്‍ച്ചയായും പരിശുദ്ധി നേടിയവര്‍ വിജയം പ്രാപിച്ചു
وَذَكَرَ ٱسۡمَ رَبِّهِۦ فَصَلَّىٰ
15And mentions the name of his Lord and prays
തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും (ചെയ്തവന്‍)
بَلۡ تُؤۡثِرُونَ ٱلۡحَيَوٰةَ ٱلدُّنۡيَا
16But you prefer the worldly life
പക്ഷെ, നിങ്ങള്‍ ഐഹികജീവിതത്തിന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു
وَٱلۡأٓخِرَةُ خَيۡرٞ وَأَبۡقَىٰٓ
17While the Hereafter is better and more enduring
പരലോകമാകുന്നു ഏറ്റവും ഉത്തമവും നിലനില്‍ക്കുന്നതും
إِنَّ هَٰذَا لَفِي ٱلصُّحُفِ ٱلۡأُولَىٰ
18Indeed, this is in the former scriptures
തീര്‍ച്ചയായും ഇത് ആദ്യത്തെ ഏടുകളില്‍ തന്നെയുണ്ട്
صُحُفِ إِبۡرَٰهِيمَ وَمُوسَىٰ
19The scriptures of Abraham and Moses
അതായത് ഇബ്രാഹീമിന്‍റെയും മൂസായുടെയും ഏടുകളില്‍