✦ SURAH 88 OF 114
الغاشية
Al-Ghashiyah
The Overwhelming · 26 verses · meccan
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
هَلۡ أَتَىٰكَ حَدِيثُ ٱلۡغَٰشِيَةِ
1Has there reached you the report of the Overwhelming [event]
(നബിയേ,) ആ മൂടുന്ന സംഭവത്തെ സംബന്ധിച്ച വര്‍ത്തമാനം നിനക്ക് വന്നുകിട്ടിയോ
وُجُوهٞ يَوۡمَئِذٍ خَٰشِعَةٌ
2[Some] faces, that Day, will be humbled
അന്നേ ദിവസം ചില മുഖങ്ങള്‍ താഴ്മകാണിക്കുന്നതും
عَامِلَةٞ نَّاصِبَةٞ
3Working [hard] and exhausted
പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും
تَصۡلَىٰ نَارًا حَامِيَةٗ
4They will [enter to] burn in an intensely hot Fire
ചൂടേറിയ അഗ്നിയില്‍ അവ പ്രവേശിക്കുന്നതാണ്
تُسۡقَىٰ مِنۡ عَيۡنٍ ءَانِيَةٖ
5They will be given drink from a boiling spring
ചുട്ടുതിളക്കുന്ന ഒരു ഉറവില്‍ നിന്ന് അവര്‍ക്കു കുടിപ്പിക്കപ്പെടുന്നതാണ്
لَّيۡسَ لَهُمۡ طَعَامٌ إِلَّا مِن ضَرِيعٖ
6For them there will be no food except from a poisonous, thorny plant
ളരീഇല്‍ നിന്നല്ലാതെ അവര്‍ക്ക് യാതൊരു ആഹാരവുമില്ല
لَّا يُسۡمِنُ وَلَا يُغۡنِي مِن جُوعٖ
7Which neither nourishes nor avails against hunger
അത് പോഷണം നല്‍കുകയില്ല. വിശപ്പിന് ശമനമുണ്ടാക്കുകയുമില്ല
وُجُوهٞ يَوۡمَئِذٖ نَّاعِمَةٞ
8[Other] faces, that Day, will show pleasure
ചില മുഖങ്ങള്‍ അന്നു തുടുത്തു മിനുത്തതായിരിക്കും
لِّسَعۡيِهَا رَاضِيَةٞ
9With their effort [they are] satisfied
അവയുടെ പ്രയത്നത്തെപ്പറ്റി തൃപ്തിയടഞ്ഞവയുമായിരിക്കും
فِي جَنَّةٍ عَالِيَةٖ
10In an elevated garden
ഉന്നതമായ സ്വര്‍ഗത്തില്‍
لَّا تَسۡمَعُ فِيهَا لَٰغِيَةٗ
11Wherein they will hear no unsuitable speech
അവിടെ യാതൊരു നിരര്‍ത്ഥകമായ വാക്കും അവര്‍ കേള്‍ക്കുകയില്ല
فِيهَا عَيۡنٞ جَارِيَةٞ
12Within it is a flowing spring
അതില്‍ ഒഴുകി കൊണ്ടിരിക്കുന്ന അരുവിയുണ്ട്
فِيهَا سُرُرٞ مَّرۡفُوعَةٞ
13Within it are couches raised high
അതില്‍ ഉയര്‍ത്തിവെക്കപ്പെട്ട കട്ടിലുകളും
وَأَكۡوَابٞ مَّوۡضُوعَةٞ
14And cups put in place
തയ്യാറാക്കി വെക്കപ്പെട്ട കോപ്പകളും
وَنَمَارِقُ مَصۡفُوفَةٞ
15And cushions lined up
അണിയായി വെക്കപ്പെട്ട തലയണകളും
وَزَرَابِيُّ مَبۡثُوثَةٌ
16And carpets spread around
വിരിച്ചുവെക്കപ്പെട്ട പരവതാനികളുമുണ്ട്
أَفَلَا يَنظُرُونَ إِلَى ٱلۡإِبِلِ كَيۡفَ خُلِقَتۡ
17Then do they not look at the camels - how they are created
ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്
وَإِلَى ٱلسَّمَآءِ كَيۡفَ رُفِعَتۡ
18And at the sky - how it is raised
ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്
وَإِلَى ٱلۡجِبَالِ كَيۡفَ نُصِبَتۡ
19And at the mountains - how they are erected
പര്‍വ്വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു വെന്ന്
وَإِلَى ٱلۡأَرۡضِ كَيۡفَ سُطِحَتۡ
20And at the earth - how it is spread out
ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്
فَذَكِّرۡ إِنَّمَآ أَنتَ مُذَكِّرٞ
21So remind, [O Muhammad]; you are only a reminder
അതിനാല്‍ (നബിയേ,) നീ ഉല്‍ബോധിപ്പിക്കുക. നീ ഒരു ഉല്‍ബോധകന്‍ മാത്രമാകുന്നു
لَّسۡتَ عَلَيۡهِم بِمُصَيۡطِرٍ
22You are not over them a controller
നീ അവരുടെ മേല്‍ അധികാരം ചെലുത്തേണ്ടവനല്ല
إِلَّا مَن تَوَلَّىٰ وَكَفَرَ
23However, he who turns away and disbelieves
പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം
فَيُعَذِّبُهُ ٱللَّهُ ٱلۡعَذَابَ ٱلۡأَكۡبَرَ
24Then Allah will punish him with the greatest punishment
അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്
إِنَّ إِلَيۡنَآ إِيَابَهُمۡ
25Indeed, to Us is their return
തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ് അവരുടെ മടക്കം
ثُمَّ إِنَّ عَلَيۡنَا حِسَابَهُم
26Then indeed, upon Us is their account
പിന്നീട്, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ് അവരുടെ വിചാരണ