✦  SURAH 92 OF 114

الليل

Al-Layl

The Night · 21 verses · meccan

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. وَٱلَّيۡلِ إِذَا يَغۡشَىٰ

    1

    By the night when it covers

    രാവിനെതന്നെയാണ സത്യം ; അത് മൂടികൊണ്ടിരിക്കുമ്പോള്‍

  2. وَٱلنَّهَارِ إِذَا تَجَلَّىٰ

    2

    And [by] the day when it appears

    പകലിനെ തന്നെയാണ സത്യം ; അത് പ്രത്യക്ഷപ്പെടുമ്പോള്‍

  3. وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰٓ

    3

    And [by] He who created the male and female

    ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം

  4. إِنَّ سَعۡيَكُمۡ لَشَتَّىٰ

    4

    Indeed, your efforts are diverse

    തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു

  5. فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ

    5

    As for he who gives and fears Allah

    എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും

  6. وَصَدَّقَ بِٱلۡحُسۡنَىٰ

    6

    And believes in the best [reward]

    ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ

  7. فَسَنُيَسِّرُهُۥ لِلۡيُسۡرَىٰ

    7

    We will ease him toward ease

    അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക് സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌

  8. وَأَمَّا مَنۢ بَخِلَ وَٱسۡتَغۡنَىٰ

    8

    But as for he who withholds and considers himself free of need

    എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും

  9. وَكَذَّبَ بِٱلۡحُسۡنَىٰ

    9

    And denies the best [reward]

    ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ

  10. فَسَنُيَسِّرُهُۥ لِلۡعُسۡرَىٰ

    10

    We will ease him toward difficulty

    അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക് സൌകര്യമൊരുക്കികൊടുക്കുന്നതാണ്‌

  11. وَمَا يُغۡنِي عَنۡهُ مَالُهُۥٓ إِذَا تَرَدَّىٰٓ

    11

    And what will his wealth avail him when he falls

    അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന് പ്രയോജനപ്പെടുന്നതല്ല

  12. إِنَّ عَلَيۡنَا لَلۡهُدَىٰ

    12

    Indeed, [incumbent] upon Us is guidance

    തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു

  13. وَإِنَّ لَنَا لَلۡأٓخِرَةَ وَٱلۡأُولَىٰ

    13

    And indeed, to Us belongs the Hereafter and the first [life]

    തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും

  14. فَأَنذَرۡتُكُمۡ نَارٗا تَلَظَّىٰ

    14

    So I have warned you of a Fire which is blazing

    അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് താക്കീത് നല്‍കിയിരിക്കുന്നു

  15. لَا يَصۡلَىٰهَآ إِلَّا ٱلۡأَشۡقَى

    15

    None will [enter to] burn therein except the most wretched one

    ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല

  16. ٱلَّذِي كَذَّبَ وَتَوَلَّىٰ

    16

    Who had denied and turned away

    നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും (വ്യക്തി)

  17. وَسَيُجَنَّبُهَا ٱلۡأَتۡقَى

    17

    But the righteous one will avoid it

    ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതാണ്‌

  18. ٱلَّذِي يُؤۡتِي مَالَهُۥ يَتَزَكَّىٰ

    18

    [He] who gives [from] his wealth to purify himself

    പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന (വ്യക്തി)

  19. وَمَا لِأَحَدٍ عِندَهُۥ مِن نِّعۡمَةٖ تُجۡزَىٰٓ

    19

    And not [giving] for anyone who has [done him] a favor to be rewarded

    പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല

  20. إِلَّا ٱبۡتِغَآءَ وَجۡهِ رَبِّهِ ٱلۡأَعۡلَىٰ

    20

    But only seeking the countenance of his Lord, Most High

    തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ

  21. وَلَسَوۡفَ يَرۡضَىٰ

    21

    And he is going to be satisfied

    വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്‌