✦  SURAH 101 OF 114

القارعة

Al-Qari'ah

The Calamity · 11 verses · meccan

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. ٱلۡقَارِعَةُ

    1

    ഭയങ്കരമായ ആ സംഭവം

  2. مَا ٱلۡقَارِعَةُ

    2

    ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു

  3. وَمَآ أَدۡرَىٰكَ مَا ٱلۡقَارِعَةُ

    3

    ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന് നിനക്കറിയുമോ

  4. يَوۡمَ يَكُونُ ٱلنَّاسُ كَٱلۡفَرَاشِ ٱلۡمَبۡثُوثِ

    4

    മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം

  5. وَتَكُونُ ٱلۡجِبَالُ كَٱلۡعِهۡنِ ٱلۡمَنفُوشِ

    5

    പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും

  6. فَأَمَّا مَن ثَقُلَتۡ مَوَٰزِينُهُۥ

    6

    അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ

  7. فَهُوَ فِي عِيشَةٖ رَّاضِيَةٖ

    7

    അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും

  8. وَأَمَّا مَنۡ خَفَّتۡ مَوَٰزِينُهُۥ

    8

    എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ

  9. فَأُمُّهُۥ هَاوِيَةٞ

    9

    അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും

  10. وَمَآ أَدۡرَىٰكَ مَا هِيَهۡ

    10

    ഹാവിയഃ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ

  11. نَارٌ حَامِيَةُۢ

    11

    ചൂടേറിയ നരകാഗ്നിയത്രെ അത്‌