✦  SURAH 78 OF 114

النبإ

An-Naba

The Tidings · 40 verses · meccan

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

  1. عَمَّ يَتَسَآءَلُونَ

    1

    About what are they asking one another

    എന്തിനെപ്പറ്റിയാണ് അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്‌

  2. عَنِ ٱلنَّبَإِ ٱلۡعَظِيمِ

    2

    About the great news

    ആ മഹത്തായ വൃത്താന്തത്തെപ്പറ്റി

  3. ٱلَّذِي هُمۡ فِيهِ مُخۡتَلِفُونَ

    3

    That over which they are in disagreement

    അവര്‍ ഏതൊരു കാര്യത്തില്‍ അഭിപ്രായവ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി

  4. كَلَّا سَيَعۡلَمُونَ

    4

    No! They are going to know

    നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും

  5. ثُمَّ كَلَّا سَيَعۡلَمُونَ

    5

    Then, no! They are going to know

    വീണ്ടും നിസ്സംശയം; അവര്‍ വഴിയെ അറിഞ്ഞു കൊള്ളും

  6. أَلَمۡ نَجۡعَلِ ٱلۡأَرۡضَ مِهَٰدٗا

    6

    Have We not made the earth a resting place

    ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ

  7. وَٱلۡجِبَالَ أَوۡتَادٗا

    7

    And the mountains as stakes

    പര്‍വ്വതങ്ങളെ ആണികളാക്കുകയും (ചെയ്തില്ലേ)

  8. وَخَلَقۡنَٰكُمۡ أَزۡوَٰجٗا

    8

    And We created you in pairs

    നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു

  9. وَجَعَلۡنَا نَوۡمَكُمۡ سُبَاتٗا

    9

    And made your sleep [a means for] rest

    നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു

  10. وَجَعَلۡنَا ٱلَّيۡلَ لِبَاسٗا

    10

    And made the night as clothing

    രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും

  11. وَجَعَلۡنَا ٱلنَّهَارَ مَعَاشٗا

    11

    And made the day for livelihood

    പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു

  12. وَبَنَيۡنَا فَوۡقَكُمۡ سَبۡعٗا شِدَادٗا

    12

    And constructed above you seven strong [heavens]

    നിങ്ങള്‍ക്ക് മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും

  13. وَجَعَلۡنَا سِرَاجٗا وَهَّاجٗا

    13

    And made [therein] a burning lamp

    കത്തിജ്വലിക്കുന്ന ഒരു വിളക്ക് നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു

  14. وَأَنزَلۡنَا مِنَ ٱلۡمُعۡصِرَٰتِ مَآءٗ ثَجَّاجٗا

    14

    And sent down, from the rain clouds, pouring water

    കാര്‍മേഘങ്ങളില്‍ നിന്ന് കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു

  15. لِّنُخۡرِجَ بِهِۦ حَبّٗا وَنَبَاتٗا

    15

    That We may bring forth thereby grain and vegetation

    അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന്‍ വേണ്ടി

  16. وَجَنَّـٰتٍ أَلۡفَافًا

    16

    And gardens of entwined growth

    ഇടതൂര്‍ന്ന തോട്ടങ്ങളും

  17. إِنَّ يَوۡمَ ٱلۡفَصۡلِ كَانَ مِيقَٰتٗا

    17

    Indeed, the Day of Judgement is an appointed time

    തീര്‍ച്ചയായും തീരുമാനത്തിന്‍റെ ദിവസം സമയം നിര്‍ണയിക്കപ്പെട്ടതായിരിക്കുന്നു

  18. يَوۡمَ يُنفَخُ فِي ٱلصُّورِ فَتَأۡتُونَ أَفۡوَاجٗا

    18

    The Day the Horn is blown and you will come forth in multitudes

    അതായത് കാഹളത്തില്‍ ഊതപ്പെടുകയും, നിങ്ങള്‍ കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം

  19. وَفُتِحَتِ ٱلسَّمَآءُ فَكَانَتۡ أَبۡوَٰبٗا

    19

    And the heaven is opened and will become gateways

    ആകാശം തുറക്കപ്പെടുകയും എന്നിട്ടത് പല കവാടങ്ങളായി തീരുകയും ചെയ്യും

  20. وَسُيِّرَتِ ٱلۡجِبَالُ فَكَانَتۡ سَرَابًا

    20

    And the mountains are removed and will be [but] a mirage

    പര്‍വ്വതങ്ങള്‍ സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും

  21. إِنَّ جَهَنَّمَ كَانَتۡ مِرۡصَادٗا

    21

    Indeed, Hell has been lying in wait

    തീര്‍ച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു

  22. لِّلطَّـٰغِينَ مَـَٔابٗا

    22

    For the transgressors, a place of return

    അതിക്രമകാരികള്‍ക്ക് മടങ്ങിച്ചെല്ലാനുള്ള സ്ഥലം

  23. لَّـٰبِثِينَ فِيهَآ أَحۡقَابٗا

    23

    In which they will remain for ages [unending]

    അവര്‍ അതില്‍ യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും

  24. لَّا يَذُوقُونَ فِيهَا بَرۡدٗا وَلَا شَرَابًا

    24

    They will not taste therein [any] coolness or drink

    കുളിര്‍മയോ കുടിനീരോ അവര്‍ അവിടെ ആസ്വദിക്കുകയില്ല

  25. إِلَّا حَمِيمٗا وَغَسَّاقٗا

    25

    Except scalding water and [foul] purulence

    കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ

  26. جَزَآءٗ وِفَاقًا

    26

    An appropriate recompense

    അനുയോജ്യമായ പ്രതിഫലമത്രെ അത്‌

  27. إِنَّهُمۡ كَانُواْ لَا يَرۡجُونَ حِسَابٗا

    27

    Indeed, they were not expecting an account

    തീര്‍ച്ചയായും അവര്‍ വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു

  28. وَكَذَّبُواْ بِـَٔايَٰتِنَا كِذَّابٗا

    28

    And denied Our verses with [emphatic] denial

    നമ്മുടെ ദൃഷ്ടാന്തങ്ങളെ അവര്‍ തീര്‍ത്തും നിഷേധിച്ചു തള്ളുകയും ചെയ്തു

  29. وَكُلَّ شَيۡءٍ أَحۡصَيۡنَٰهُ كِتَٰبٗا

    29

    But all things We have enumerated in writing

    ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു

  30. فَذُوقُواْ فَلَن نَّزِيدَكُمۡ إِلَّا عَذَابًا

    30

    So taste [the penalty], and never will We increase you except in torment

    അതിനാല്‍ നിങ്ങള്‍ (ശിക്ഷ) ആസ്വദിച്ചു കൊള്ളുക. തീര്‍ച്ചയായും നാം നിങ്ങള്‍ക്കു ശിക്ഷയല്ലാതൊന്നും വര്‍ദ്ധിപ്പിച്ചു തരികയില്ല

  31. إِنَّ لِلۡمُتَّقِينَ مَفَازًا

    31

    Indeed, for the righteous is attainment

    തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ക്ക് വിജയമുണ്ട്‌

  32. حَدَآئِقَ وَأَعۡنَٰبٗا

    32

    Gardens and grapevines

    അതായത് (സ്വര്‍ഗത്തിലെ) തോട്ടങ്ങളും മുന്തിരികളും

  33. وَكَوَاعِبَ أَتۡرَابٗا

    33

    And full-breasted [companions] of equal age

    തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും

  34. وَكَأۡسٗا دِهَاقٗا

    34

    And a full cup

    നിറഞ്ഞ പാനപാത്രങ്ങളും

  35. لَّا يَسۡمَعُونَ فِيهَا لَغۡوٗا وَلَا كِذَّـٰبٗا

    35

    No ill speech will they hear therein or any falsehood

    അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്‍ത്തയോ അവര്‍ കേള്‍ക്കുകയില്ല

  36. جَزَآءٗ مِّن رَّبِّكَ عَطَآءً حِسَابٗا

    36

    [As] reward from your Lord, [a generous] gift [made due by] account

    (അത്‌) നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു

  37. رَّبِّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا ٱلرَّحۡمَٰنِۖ لَا يَمۡلِكُونَ مِنۡهُ خِطَابٗا

    37

    [From] the Lord of the heavens and the earth and whatever is between them, the Most Merciful. They possess not from Him [authority for] speech

    ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്‍റെ (സമ്മാനം.) അവനുമായി സംഭാഷണത്തില്‍ ഏര്‍പെടാന്‍ അവര്‍ക്കു സാധിക്കുകയില്ല

  38. يَوۡمَ يَقُومُ ٱلرُّوحُ وَٱلۡمَلَـٰٓئِكَةُ صَفّٗاۖ لَّا يَتَكَلَّمُونَ إِلَّا مَنۡ أَذِنَ لَهُ ٱلرَّحۡمَٰنُ وَقَالَ صَوَابٗا

    38

    The Day that the Spirit and the angels will stand in rows, they will not speak except for one whom the Most Merciful permits, and he will say what is correct

    റൂഹും മലക്കുകളും അണിയായി നില്‍ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്‍കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന് സംസാരിക്കുകയില്ല

  39. ذَٰلِكَ ٱلۡيَوۡمُ ٱلۡحَقُّۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ مَـَٔابًا

    39

    That is the True Day; so he who wills may take to his Lord a [way of] return

    അതത്രെ യഥാര്‍ത്ഥമായ ദിവസം. അതിനാല്‍ വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്‍റെ രക്ഷിതാവിങ്കലേക്കുള്ള മടക്കത്തിന്‍റെ മാര്‍ഗം അവന്‍ സ്വീകരിക്കട്ടെ

  40. إِنَّآ أَنذَرۡنَٰكُمۡ عَذَابٗا قَرِيبٗا يَوۡمَ يَنظُرُ ٱلۡمَرۡءُ مَا قَدَّمَتۡ يَدَاهُ وَيَقُولُ ٱلۡكَافِرُ يَٰلَيۡتَنِي كُنتُ تُرَٰبَۢا

    40

    Indeed, We have warned you of a near punishment on the Day when a man will observe what his hands have put forth and the disbeliever will say, "Oh, I wish that I were dust

    ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ക്കു നാം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. മനുഷ്യന്‍ തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തു വെച്ചത് നോക്കിക്കാണുകയും, അയ്യോ ഞാന്‍ മണ്ണായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം