✦ SURAH 104 OF 114
الهمزة
Al-Humazah
The Traducer · 9 verses · meccan
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
وَيۡلٞ لِّكُلِّ هُمَزَةٖ لُّمَزَةٍ
1കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം
ٱلَّذِي جَمَعَ مَالٗا وَعَدَّدَهُۥ
2അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്
يَحۡسَبُ أَنَّ مَالَهُۥٓ أَخۡلَدَهُۥ
3അവന്‍റെ ധനം അവന് ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന് അവന്‍ വിചാരിക്കുന്നു
كَلَّاۖ لَيُنۢبَذَنَّ فِي ٱلۡحُطَمَةِ
4നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും
وَمَآ أَدۡرَىٰكَ مَا ٱلۡحُطَمَةُ
5ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ
نَارُ ٱللَّهِ ٱلۡمُوقَدَةُ
6അത് അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു
ٱلَّتِي تَطَّلِعُ عَلَى ٱلۡأَفۡـِٔدَةِ
7ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ
إِنَّهَا عَلَيۡهِم مُّؤۡصَدَةٞ
8തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും
فِي عَمَدٖ مُّمَدَّدَةِۭ
9നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്